Latest News

ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു

നീലേശ്വരം: ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ മരണപ്പെട്ടു.
പാലത്താടത്തെ പരോതനായ അപ്പുട്ടിയുടെ ഭാര്യ സി പി ശാന്ത(63)യാണ് മംഗലാപുരം സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.[www.malabarflash.com]


കഴിഞ്ഞദിവസം വൈകിട്ട് പാലാത്തടത്തില്‍ ബസ്സിറങ്ങി റോഡരികിലൂടെ നടന്നു പോകുമ്പോള്‍ നീലേശ്വരത്ത് നിന്നും ചോയ്യംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ശാന്തയെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ ശാന്തയെ ഉടന്‍ തന്നെ പരിസരവാസികള്‍ നീലേശ്വരം തേജസ്വനി ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
മക്കള്‍: രജനി, രതി, ലത, രതീഷ്. സഹോദരങ്ങള്‍: നാരായണന്‍, ഭാസ്‌ക്കരന്‍, ശ്രീധരന്‍(ഗള്‍ഫ്), ശ്യമള, തമ്പായി, മാധവി.
അപകടത്തില്‍ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.