ന്യൂഡൽഹി: 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ ലോക്സഭ പാസാക്കി. ഏപ്രിലിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസാണു നിയമമാക്കി അവതരിപ്പിച്ചത്.[www.malabarflash.com]
ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടു വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ വ്യാപക ജനരോഷം ഉയർന്നതോടെയാണു സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്.
സഭയിൽ ശബ്ദവോട്ടോടെ പാസായ ബില്ലിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണച്ചു. എന്നാൽ ചില പ്രതിപക്ഷ അംഗങ്ങൾ ഓർഡിനൻസിലൂടെ നിയമങ്ങൾ നിർമിക്കുന്ന കേന്ദ്ര നീക്കത്തെ എതിർത്തു രംഗത്തെത്തി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ തള്ളുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് നിയമമെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു സഭയിൽ പറഞ്ഞു.
പുതിയ ബില്ലിൽ, 16 വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്കുള്ള ശിക്ഷ പത്തു വർഷം തടവിൽനിന്ന് 20 വർഷമാക്കി ഉയർത്തി. ഇത് ജീവപര്യന്തമായും ഉയർത്താം. 16 വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നവർക്ക് ജീവിതകാലം മുഴുവൻ തടവിനും നിയമം ശിപാർശ ചെയ്യുന്നു. 12 വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചാൽ കുറഞ്ഞ ശിക്ഷ 20 വർഷം തടവാണ്. ഇത് ജീവപര്യന്തമായും വധശിക്ഷയായും കേസുകളുടെ സാഹചര്യമനുസരിച്ച് ഉയർത്താൻ കോടതിക്കു കഴിയും.
നിലവിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം അനുസരിച്ച് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്. കുറഞ്ഞ ശിക്ഷ ഏഴ് വർഷവുമാണ്. രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ഇത്തരം കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള നിയമം പാസാക്കിയിട്ടുണ്ട്.

No comments:
Post a Comment