പൈനാവ്: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ കെ എസ് ഇ ബി ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ പരമാവധി ജലവിതാന നിരപ്പ് 2403 അടിയാണ്. ജലനിരപ്പ് 2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.[www.malabarflash.com]
ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്നാണ് അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ചത്. ജാഗ്രതാ മുന്നറിയിപ്പുകളിലെ രണ്ടാംഘട്ടമാണ് ഓറഞ്ച് അലര്‍ട്ട്. അവസാനത്തേത് റെഡ് അലര്‍ട്ടാണ്. ജലനിരപ്പ് 2399 അടിയെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.
അണക്കൊട്ടിലെ നീരൊഴുക്ക് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും മഴയുടെ തോതും നീരൊഴുക്കും വിലയിരുത്തി അതീവ ജാഗ്രതാനിര്‍ദേശം (റെഡ് അലേര്‍ട്ട്) പ്രഖ്യാപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.
ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശങ്ങളിലുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രിയില്‍ ഷട്ടറുകള്‍ തുറക്കില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ നിര്‍ദേശങ്ങളും മുന്നൊരുക്കങ്ങളും നടത്തിയതിന് ശേഷം മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. അത് കൊണ്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല

No comments:
Post a Comment