പാലക്കാട്: ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ ലോറി ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ ആണ് മരിച്ചത്.[www.malabarflash.com]
കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
കല്ല് ബാഷയുടെ നെഞ്ചിലാണ് പതിച്ചത്. ഉടനെ കഞ്ചിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഒരാഴ്ച്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്. ഇതിനിടെ സര്‍വീസ് നടത്തിയ ലോറിയ്ക്കു നേരെ സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്നാണ് സൂചന.
No comments:
Post a Comment