കോട്ടയം: പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ടിവി വാര്‍ത്താസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. മൂന്നു പേരെ രക്ഷിച്ചു.[www.malabarflash.com]
പ്രദേശിക ലേഖകന്‍ സജി, ഡ്രൈവര്‍ ബിപിന്‍ എന്നിവരെയാണ് കാണാതായത്. കോട്ടയം ലേഖകന്‍ ശ്രീധരന്‍, കാമറാമാന്‍ അഭിലാഷ് എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈക്കം മേഖലയിലെ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സംഘം കടുത്തുരുത്തി മുണ്ടാറിലേക്ക് സഞ്ചരിക്കുന്നതിനിടെ വള്ളം എഴുമാംകായലിലേക്ക് മറിയുകയായിരുന്നു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കായലില്‍ ശക്തമായ അടിയൊഴുക്കുണ്ട്.

No comments:
Post a Comment