Latest News

1.69 കോടി രൂപ തട്ടിച്ച് മലയാളി ദമ്പതികൾ മുങ്ങിയെന്നു പരാതി

കുവൈത്ത് സിറ്റി: പലരിൽ നിന്നായി 75,000 ദിനാറോളം (ഏതാണ്ട് 1.69 കോടി രൂപ) കൈക്കലാക്കി മലയാളി ദമ്പതികൾ മുങ്ങിയതായി പരാതി. ഇരിങ്ങാലക്കുട തുമ്പൂർ സ്വദേശിനി രാധിക ജയകുമാർ, ഭർത്താവ് ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി സ്വദേശി ജയകുമാർ ധർമപുത്രൻ എന്നിവർക്കെതിരെയാണ് സ്പോൺസർ ഉൾപ്പെടെയുള്ളവർ പരാതിയുമായി രംഗത്തുവന്നത്.[www.malabarflash.com]

കളരി ഫിറ്റ്നസ് സെന്റർ എന്ന പേരിൽ വ്യായാമ കേന്ദ്രം തുടങ്ങിയ ഇവർ സ്ഥാപനത്തിന്റെ വിപുലീകരണം എന്ന പേരിൽ പലരിൽനിന്നും നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്നാണ് സ്പോൺസർ ജമാൽ അൽ ദൂബ് ഉൾപ്പെടെ അഞ്ചുപേർ പരാതിപ്പെട്ടത്. 

ഇവരിൽനിന്നുള്ള 75,000 ദിനാറിനു പുറമെ മറ്റു ചിലരിൽനിന്നു കൂടി ദമ്പതികൾ പണം കൈക്കലാക്കിയതായും അവർ പറയുന്നു. 150 ദിനാർ മുതൽ 20,000 ദിനാർവരെ നഷ്ടപ്പെട്ടവരുണ്ട്.

സ്ഥാപനത്തിന്റെ വ്യാജ സീലും സ്പോൺസറുടെ വ്യാജ ഒപ്പും ഉപയോഗിച്ചുണ്ടാക്കിയ രേഖ നൽകി കബളിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഏപ്രിൽ ഒൻ‌പതിന് ഇരുവരും കുവൈത്ത് വിട്ടതായാണ് വിവരം. ഇവർക്കെതിരെ കുവൈത്ത് കോടതിയിൽ നാലു കേസുകളുണ്ട്. സ്നേഹ, ശിൽ‌പ, അനീഷ്, ശരത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.