ഉദുമ: സഹകരണ പ്രസ്ഥാനത്തിലൂടെ കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും മണ്ണും ജലവും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നതിനുമായി ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഉദുമ വനിതാ സഹകരണ സംഘവും, ഉദുമ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘവും ഉദുമ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും സംയുക്തമായി മാങ്ങാട് 10 ഏക്കര്‍ തരിശുപാടത്തു കൃഷിയിറക്കി.[www.malabarflash.com]
കൃഷിയുടെ ഉദ്ഘാടനം കാസറകോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു. കെ വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
പി ലക്ഷ്മി, വി ആര്‍ ഗംഗാധരന്‍, പി വത്സല എംകെ വിജയന്‍, പി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
പി ഗോപാലകൃഷ്ണന്‍ സ്വാഗതവും, ബി കൈരളി നന്ദിയും പറഞ്ഞു.
പി ഗോപാലകൃഷ്ണന്‍ സ്വാഗതവും, ബി കൈരളി നന്ദിയും പറഞ്ഞു.
No comments:
Post a Comment