ഷാർജ: ദീർഘക്കാലം പ്രവാസ ജീവിതം നയിക്കുകയും കാസർകോട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ശക്തി കാസർകോടിന്റെ സ്ഥാപക പ്രസിഡന്റുമായ ഉദുമയിലെ ടി വി അച്ചുതന്റെ നിര്യാണത്തിൽ ശക്തി കാസർകോട് അനുശോചിച്ചു.[www.malabarflash.com]
ഷാർജ ബുർജ് അൽ ദിയാർ ഹോട്ടലിൽ ചേർന്ന അനുശോചന യോഗത്തിൽ ശക്തി പ്രസിഡൻറ് ഏ വി കുമാരൻ ഉദുമ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീശൻ കാസർകോട്, ട്രഷറർ ബാലകൃഷ്ണൻ ഇടുവുങ്കാൽ, അച്ചുതൻ പള്ളം, സുരേഷ് കാശി, കെ എം സുധാകരൻ, വിജയറാം, വി വി ബാലൻ, കുഞ്ഞികൃഷ്ണൻ ചീമേനി, മുരളി പള്ളിക്കര, കൃഷ്ണരാജ്, ശ്രീജിത്ത് മയ്യീച്ച, ശക്തി വനിതാ കമ്മിറ്റി ഭാരവാഹികളായ സ്വപ്ന ശ്രീജിത്ത്, വിശാലാക്ഷി അച്ചുതൻ, ശ്രീജ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ടി വി അച്ചുതന്റെ നിര്യാണം യുഎഇയിലെ പ്രവാസികൾക്ക് തീരാനഷ്ടമാണെന്നും മികച്ച സാമൂഹിക പ്രവർത്തകനേയാണ് നഷ്ടമായതെന്നും അനുശോചന യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
No comments:
Post a Comment