Latest News

ഉദുമ ഇസ്ലാമിയ സ്‌കൂളില്‍ വായനാ കുട്ടിപ്പുര ഒരുങ്ങി

ഉദുമ: കുട്ടികളിലും രക്ഷിതാക്കളിലും വായന പ്രോത്സാഹിപ്പിക്കാന്‍ ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ വായനാ കുട്ടിപ്പുര ഒരുങ്ങി. പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ജൈവ പാര്‍ക്കിന് സമീപത്തെ ബദാം മരത്തിന് ചുവട്ടിലാണ് വായനാ കുട്ടിപ്പുര നിര്‍മിച്ചത്.[www.malabarflash.com] 

മുള, ഓല, മുളി, കയര്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച വായനാ കുട്ടിപ്പുര ഏവരെയും ആകര്‍ഷിക്കുന്നു. അറുപത് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഇതിനകത്തുണ്ട്. 

രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യഥേഷ്ടം വായിക്കാനുള്ള പുസ്തകങ്ങളും, ചിത്രകഥകളും പത്രങ്ങളും ഇവിടെ ലഭിക്കും. പത്രങ്ങള്‍ രക്ഷിതാക്കളും പുസ്തകങ്ങള്‍ നാട്ടുകാരും സംഭാവനയായി നല്‍കും. 

സ്‌കൂളില്‍ എത്തുന്ന രക്ഷിതാക്കള്‍ക്കും ഇടവേള സമയത്ത് കുട്ടികള്‍ക്കും ഇതിനകത്ത് ഇരുന്ന് വായിക്കാം. പി.ടി.എ യോഗം ചേരാനും അത്യാവശ്യ സമയത്ത് ക്ലാസുകള്‍ നടത്താനും കുട്ടിപുര പ്രയോജനപ്പെടുത്തും. ജൂലൈ 30 ന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഇത് സമര്‍പ്പിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.