കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊച്ചി ഏരിയ പ്രസിഡന്റ് അനസാണ് പിടിയിലായത്.[www.malabarflash.com]
ഗൂഢാലോചനയില്‍ പങ്കുള്ള വ്യക്തിയാണ് അനസ് എന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ആകെ 15 പ്രതികളുണ്ട്. ഒന്നാം പ്രതി മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. മുഹമ്മദ് വിളിച്ചത് പ്രകാരം പുറത്ത് നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ അഭിമന്യുവിനെ പിടിച്ചു നിര്‍ത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. അഭിമന്യു തല്‍ക്ഷണം മരിച്ചു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍, വിനീത് എന്നിവര്‍ ചികിത്സയിലാണ്.
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് വിലയിരുത്തല്‍. സംഭവ ദിവസം വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ നിരന്തരം ഫോണില്‍ വിളിച്ച് കോളജിലേക്ക് വരുത്തുകയായിരുന്നു. അന്ന് വൈകിട്ട് അഭിമന്യു കൊല്ലപ്പെട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഭയപ്പെടുത്തി ഒതുക്കുന്നതിന് വേണ്ടി ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

No comments:
Post a Comment