Latest News

ചെലവിനു നൽകണമെന്ന‌് നിർദേശിക്കാൻ വനിതാ കമ്മിഷന് അധികാരമില്ല: ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കു ചെലവിനു നൽകണമെന്നു നിർദേശിക്കാൻ വനിതാ കമ്മിഷന് അധികാരമില്ലെന്നു ഹൈക്കോടതി.[www.malabarflash.com]

ജീവിതച്ചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവന വായ്പയുടെ തിരിച്ചടവിനുമായി ശമ്പളത്തിന്റെ മുക്കാൽഭാഗം നൽകണമെന്ന കമ്മിഷൻ നിർദേശത്തിനെതിരെ തിരുവനന്തപുരം സ്വദേശി ശ്രീകുമാർ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

ഹർജിക്കാരന്റെ ഭാര്യയ്ക്ക് ഉചിതമായ കോടതിയിൽ ഈയാവശ്യത്തിനു സമീപിക്കാൻ തടസ്സമില്ലെന്നും വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ തീരുമാനിക്കാൻ കുടുംബക്കോടതി നിയമത്തിലും വ്യക്തിനിയമത്തിലും മറ്റും വ്യവസ്ഥകളുണ്ട്. കക്ഷികൾക്കു ബദൽ പരിഹാര മാർഗം ലഭ്യമായ ഇത്തരം വിഷയങ്ങളിൽ കമ്മിഷന് അധികാരമില്ലെന്നു കോടതി വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.