കണ്ണൂർ: വ്യാജരേഖ ചമച്ച് സഹകരണ സംഘം സെക്രട്ടറി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കുടുക്കിമൊട്ട സ്വദേശി സനൂപി(35)നെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
ഒണ്ടേൻ റോഡിലെ കണ്ണൂർ ടൂറിസം കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലാണു സംഘാംഗം കൂടിയായ മുണ്ടേരി പുറവുർ സ്വദേശി അതുലിന്റെ പേരിൽ വ്യാജരേഖകൾ സമർപ്പിച്ച് അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പു നടത്തിയത്. പണം അടയ്ക്കാൻ വീഴ്ച വരുത്തിയെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചപ്പോഴാണ് അതുൽ വായ്പയുടെ വിവരം അറിയുന്നത്.
തുടർന്ന് സൊസൈറ്റിയിൽ അന്വേഷിച്ചപ്പോൾ തന്റെ പേരിൽ വ്യാജരേഖകളും വ്യാജ ഒപ്പും സമർപ്പിച്ച് ലോൺ എടുത്തതായി കണ്ടെത്തി.
തുടർന്ന് സൊസൈറ്റിയിൽ അന്വേഷിച്ചപ്പോൾ തന്റെ പേരിൽ വ്യാജരേഖകളും വ്യാജ ഒപ്പും സമർപ്പിച്ച് ലോൺ എടുത്തതായി കണ്ടെത്തി.
ടൗൺ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയ സനൂപിനെ റിമാൻഡ് ചെയ്തു.
No comments:
Post a Comment