Latest News

ഡബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഡബിങ് ആർട്ടിസ്റ്റ് വട്ടിയൂർക്കാവ് അറപ്പുര ലേക് വ്യൂ പ്രയാഗയിൽ അമ്പിളി (51) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്നു ചികിൽസയിലായിരുന്നു.[www.malabarflash.com]

പഴയകാല അഭിനേത്രിയും ഡബിങ് ആർട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ മകളാണ്. എട്ടാം വയസ്സിൽ കന്നഡ ചിത്രത്തിനു വേണ്ടിയാണ് ആദ്യം ശബ്ദം നൽകിയത്.

13–ാം വയസ്സിൽ ഭരതന്റ ലോറി എന്ന സിനിമയിൽ നടി നിത്യയ്ക്കു വേണ്ടി ശബ്ദം നൽകി മലയാളത്തിൽ തുടക്കം കുറിച്ചു. അന്തരിച്ച നടി മോനിഷയ്ക്കു വേണ്ടി ശബ്ദം നൽകിയിരുന്നത് അമ്പിളിയായിരുന്നു. ആദ്യചിത്രമായ നഖക്ഷതങ്ങൾ മുതൽ അവസാനചിത്രം വരെ മോനിഷയ്ക്കായി ശബ്ദം നൽകി. നടിമാരായ ശോഭന, ജോമോൾ, മാതു, നളിനി എന്നിവർക്കായും വിവിധ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

ശാലിനി കുട്ടിയായി എത്തിയപ്പോഴും പിന്നീടു മുതിർന്നു നായികയായപ്പോഴും അമ്പിളിയാണ് ശബ്ദം നൽകിയത്. കന്നത്തിൽ മുത്തമിട്ടാൽ, ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി തുടങ്ങി ഒട്ടേറെ അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോൾ നായികമാർക്കു ശബ്ദം നൽകിയത് അമ്പിളിയായിരുന്നു. ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി എന്നീ ചിത്രങ്ങളുടെ സ്ക്രിപ്റ്റും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.

നൂറോളം ചിത്രങ്ങൾക്കായി ശബ്ദം നൽകിയെങ്കിലും ഒരു സ്വകാര്യ ചാനലിന്റെ പുരസ്കാരം മാത്രമാണ് അമ്പിളിയെ തേടിയെത്തിയത്. മക്കൾ: വൃന്ദ (എസ്ബിഐ), വിദ്യ (വിദ്യാർഥിനി), മരുമകൻ: അരവിന്ദ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.