മഞ്ചേശ്വരം: പ്രമുഖ ആത്മീയ പണ്ഡിതനും ബയാര്‍ മുജമ്മഅ് പ്രസിഡണ്ടുമായ സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചികോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.[www.malabarflash.com]
ബായാല്‍ മുജമ്മഅ് ലീഗല്‍ സെല്‍ കണ്‍വീനര്‍ അബൂബക്കര്‍ സിദ്ധീഖ് സഖാഫിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ബായാര്‍ തങ്ങളുപയോഗിക്കുന്ന കാറുമായും കഴിഞ്ഞയാഴ്ച ഗൃഹപ്രവേശനം നടന്ന തങ്ങളുടെ വീടുമായും ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി വ്യാജ ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബായാല്‍ മുജമ്മഅ് ലീഗല്‍ സെല്‍ പരാതി നല്‍കിയത്.
No comments:
Post a Comment