Latest News

60 വയസ് കഴിഞ്ഞ പ്രമേഹ രോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നു

കാസര്‍കോട്: ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന 60 വയസ് കഴിഞ്ഞ പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിനായി 'ഗ്ലൂക്കോമീറ്റര്‍' എന്ന ഉപകരണം വിതരണം ചെയ്യുന്ന 'വയോമധുരം' പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നു.[www.malabarflash.com]

അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ സര്‍ക്കാര്‍, എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖ, ബി.പി.എല്‍ ആണെന്നുള്ള അംഗീകൃത രേഖ എന്നിവയടക്കം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഈ മാസം 21നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994255074

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.