Latest News

എം.പി. ഫണ്ടില്‍ നിന്ന് 18 സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ അരക്കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് ഭരണാനുമതി

കാസര്‍കോട്: പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നു ജില്ലയില്‍ 2018 ജൂലൈ മാസത്തില്‍ 49,87,274 രൂപ അടങ്കല്‍ തുകയുള്ള 20 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.[www.malabarflash.com]

17 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരങ്ങള്‍ക്കും ഒരു സ്‌കൂളിന് വാഹനവും കുന്നുംകിണറ്റിന്‍ക്കര- പുലാഞ്ഞിപ്പാറ- നാലിലാംകണ്ടം കല്ലംചിറ റോഡ് ടാറിംഗ്, ഐങ്ങോത്ത് എന്‍.എച്ച് പടന്നക്കാട് സ്‌നേഹഭവനം റോഡ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
വിശദാംശങ്ങള്‍ താഴെ. പദ്ധതിയുടെ പേര്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ഭരണാനുമതി നല്‍കിയ തുക എന്നീ ക്രമത്തില്‍
ജി.എല്‍.പി. സ്‌കൂള്‍ ചാത്തക്കൈ:- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത്, 71,083, ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റ്:- കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍, മടിക്കൈ ഗ്രാമപഞ്ചായത്ത്, 1,98,918, .ജി.എച്ച്.എസ്.എസ് ഉദിനൂര്‍:- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍,പട ഗ്രാമപഞ്ചായത്ത്, 1,98,918, ജി.എച്ച്.എസ്.എസ് പാണ്ടി:- കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍, ദേലംപാടി ഗ്രാമപഞ്ചായത്ത്, 1,95,775, ജി.എച്ച്.എസ്.എസ് കുഞ്ചത്തൂര്‍:- കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്,
1,99,487,ജി.എച്ച്.എസ്.എസ് പൈവളിഗെ:- കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍,പൈവളിഗെ ഗ്രാമപഞ്ചായത്ത്,1,89,217, ഡോ: അബേദ്കര്‍ ജി.എച്ച്.എസ്.എസ് കോടോത്ത്- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍,കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത്, 1,99,602, ജി.എച്ച്.എസ്.എസ് ബളാന്തോട്:- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍,പനത്തടി ഗ്രാമപഞ്ചായത്ത് 1,99,487, ജി.എച്ച്.എസ്.എസ് ചായ്യോം:- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍,അനുബന്ധഉപകരണങ്ങള്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് 1,99,688, ജി.യു.പി.എസ് നാലിലാംകണ്ടം:- കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്, 97,873, ജി.യു.പി.എസ് കോളിയടുക്കം- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്, 99,206, ജി.എച്ച്.എസ്.എസ് കുമ്പള( എച്ച്.എസ് സെക്ഷന്‍), കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍, കുമ്പള ഗ്രാമപഞ്ചായത്ത്, 1,98,918, ജി.എഫ്.എല്‍.പി.എസ് കുമ്പള- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍, കുമ്പള ഗ്രാമപഞ്ചായത്ത്, 71,083, നവോദയ വിദ്യാലയ പെരിയ - കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്, 1,94,193, മഡോണ എ.യു.പി. സ്‌കൂള്‍ കാസര്‍കോട്- കാസര്‍കോട് മുനിസിപ്പാലിറ്റി, 1,74,861, എ.യി.പി.സ്‌കൂള്‍ കൈതക്കാട്- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, 99,206, എ.എസ്.ബി. സ്‌കൂള്‍ കുണ്ടിക്കാന- കമ്പ്യൂട്ടര്‍,എല്‍.സി.ഡി പ്രൊജക്ടര്‍, അനുബന്ധഉപകരണങ്ങള്‍, ബദിയഡുക്ക ഗ്രാമപഞ്ചായത്ത്, 99,759, എ.യു.പി.സ്‌കൂള്‍ ഉദിനൂര്‍, സെന്‍ട്രല്‍- സ്‌കൂള്‍ ബസ് പടന്ന ഗ്രാമപഞ്ചായത്ത്, 12,00,000, കുന്നുംകിണറ്റിന്‍ക്കര- പുലാഞ്ഞിപ്പാറ- നാലിലാംകണ്ടം കല്ലംചിറ റോഡ് ടാറിംഗ്, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്, 6,00,000, ഐങ്ങോത്ത് എന്‍.എച്ച് പടന്നക്കാട് -സ്‌നേഹഭവനം റോഡ് നിര്‍മ്മാണം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, 5,00,000.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.