പത്തനാപുരം: ഗൃഹനാഥനെ വീട്ടില് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പത്തനാപുരം നെടുമ്പറമ്പ് പുത്തൂക്കുന്ന് ഏലായിൽ വാടകക്ക് താമസിക്കുന്ന അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജൻ (45) മരിച്ച സംഭവത്തിൽ ഭാര്യ കടയ്ക്കൽ കോട്ടപ്പുറം മഞ്ജു (32), കാമുകൻ കിളിമാനൂർ മേലേവിള പുത്തൻവീട്ടിൽ അജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 24നാണ് രാജനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
മഞ്ജുവാണ് മരണവിവരം ആദ്യം നാട്ടുകാരെ അറിയിച്ചത്. അജിത്താണ് പോലീസിൽ വിവരം അറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകി മരിച്ചെന്നായിരുന്നു നിഗമനം. പോലീസ് ചോദ്യംചെയ്യലിൽ മഞ്ജുവും അജിത്തും കുറ്റം സമ്മതിക്കുകയായിരുന്നു.

രാജന്റെ മക്കളുടെ മൊഴിയും നിർണായകമായി. മരണത്തിൽ പോലീസിനും നാട്ടുകാർക്കും സംശയമുണ്ടായിരുന്നു. രാജന് മദ്യത്തിൽ ലോഷൻ ഒഴിച്ച് നൽകി അബോധാവസ്ഥയിലാക്കിയ മഞ്ജു അജിത്തിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നത്രെ.
മഞ്ജുവിന്റെ 17 കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം ജയിലിലായിരുന്നു അജിത്ത്. ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകാമെന്ന് മഞ്ജുവും ബന്ധുക്കളും അജിത്തിന് ഉറപ്പുകൊടുത്തിരുന്നു.

പരിസരവാസികളുടെ മൊഴിയും പോലീസിന്റെ സംശയം ശക്തിപ്പെടുത്തി. രാജൻ-മഞ്ജു ദമ്പതികൾക്ക് മൂന്ന്കുട്ടികളുണ്ട്. കുട്ടികൾ രാജന്റെ സഹോദരിക്കൊപ്പമാണ്.
പത്തനാപുരം സി.ഐ എം. അൻവർ, എസ്.ഐ പുഷ്പകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ഭാസി, ജലാൽ, ബഷീർ, രാജൻ, അനീഷ്, ലിജു, സന്തോഷ്കുമാർ, വിജി എന്നിവർ തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:
Post a Comment