Latest News

മുക്കുപണ്ടം പണയം വെച്ച് അരക്കോടിയോളം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ മുക്കുപണ്ടം പണയം വെച്ച് അരക്കോടിയോളം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. പുതുശേരി സ്വദേശിയെയാണ് പേരാവൂര്‍ എസ് ഐ കെ വി സ്മിതേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.[www.malabarflash.com] 

പുതുശ്ശേരി സ്വദേശി എടപ്പാറ അഷറഫ്(35)നെയാണ് പേരാവൂർ സി.ഐ കെ.വി പ്രമോദന്റെ നിർദ്ദേശത്തെ തുടർന്ന് എസ്‌ഐ കെ.വി സ്മിതേഷ് അറസ്റ്റു ചെയ്ത്.

പേരാവൂരിലെ അർബൻ ബാങ്കിൽ നിന്ന് വിവിധ സമയങ്ങളിലായി എട്ടര ലക്ഷം രൂപയാണ് മുക്കു പണ്ടം പണയം വെച്ച് തട്ടിയത്. ഇതു കൂടാതെ ജില്ലാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, പെരുന്തോടി ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ചുങ്കക്കുന്ന്, പേരാവൂർ, പയ്യാവൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെന്നാണ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞത്.

തമിഴ്‌നാട് തേവര എന്ന സ്ഥലത്ത് നിന്നാണ് സ്വർണ്ണം മിക്‌സ് ചെയ്ത മുക്ക് പണ്ടങ്ങൾ കേരളത്തിലെത്തിക്കുന്നത്. ഈ സംഘത്തിൽ കൂടുതൽ പേർ ഉള്ളതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു. പേരാവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.