പനയാൽ: ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റായിരുന്ന ടി മനോജിന്റെ ആറാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികാേളാടെ ആചരിച്ചു.[www.malabarflash.com]
പെരിയാട്ടടുക്കത്ത് അനുസ്‌മരണ പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം നിധിൻ കണിച്ചേരി ഉദ്‌ഘാടനം ചെയ്‌തു. കുന്നൂച്ചി കുഞ്ഞിരാമൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്‌ഠൻ, ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. അംബങ്ങാട് കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയർ മാർച്ചും പൊതുപ്രകടനവുമുണ്ടായി.
രാവിലെ പ്രഭാതഭേരിയോടെ മുഴുവൻ യൂണിറ്റിലും പതാക ഉയർത്തി. കീക്കാനം മനോജ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് സി മണികണ്‌ഠൻ അധ്യക്ഷനായി. വി വി സുകുമാരൻ, കെ വി ഭാസ്‌കരൻ, എം ഗൗരി, രാഘവൻ വെളുത്തോളി, ബാലൻ കുതിരക്കോട്, വി ഗീത എന്നിവർ സംസാരിച്ചു. മനോജ് കീക്കാനം സ്വാഗതം പറഞ്ഞു.
No comments:
Post a Comment