ഉദുമ: വയനാട്ടു കുലവൻ തറവാടുകളിൽ നടത്തുന്ന തെയ്യംകെട്ടുത്സവങ്ങൾ ആർഭാടങ്ങൾ ഒഴിവാക്കി ആചാരാനുഷ്ഠിതമായി കൊണ്ടാടണമെന്നു കെ.കുഞ്ഞിരാമൻ എം എൽ എ അഭിപ്രായപ്പെട്ടു.[www.malabarflash.com]
പത്തോളം തെയ്യം കെട്ടുകളാണ് ജില്ലയിൽ ഒരുവർഷം ആഘോഷിക്കുന്നത്. നാട്ടിലെ മൊത്തത്തിലുള്ള ജനകീയ കുട്ടായ്മക്ക് തെയ്യംകെട്ടുത്സവങ്ങൾ വേദിയാകുന്നുണ്ടെകിലും ഏകദേശം മൂന്ന് കോടിയിലേറെ രൂപയാണ് വർഷംതോറും ഇതിനായി തറവാടുകൾ ചിലവഴിക്കുന്നത് . ഇതിലേറെയും ചിലവഴിക്കുന്നത് ആചാരനിർവഹണത്തിനല്ല ആർഭാടത്തിനാണ്.
അതിരുകവിഞ്ഞ ഫ്ലെക്സും ബാനറുകളും കമാനങ്ങളും ഒഴിവാക്കണം. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പരിധിയിൽ പെട്ട ഉദുമ തെക്കേക്കര പുതിയപുര തറവാട്ടിൽ ചരിത്രത്തിൽ ആദ്യമായി അടുത്ത വർഷം നടക്കുന്ന വയനാട്ടു കുലവൻ തെയ്യംകെട്ടുത്സവത്തിന്റ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് പ്രസംഗിച്ചവരെല്ലാം തെയ്യംകെട്ടുത്സവഘോഷത്തിന്റെ പേരിൽ നടത്തുന്ന അധിക ചിലവുകൾ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതു .
തമ്പാൻ പണിക്കരുടെ രാശിചിന്തയ്ക്ക് ശേഷം നടന്ന യോഗത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അധ്യക്ഷനായി.ക്ഷേത്ര മുഖ്യകർമ്മി സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. പ്രഭാകരൻ, കെ. സന്തോഷ്‌കുമാർ, വാർഡ്അംഗം ചന്ദ്രൻ നാലാംവാതുക്കൽ, ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, ട്രഷറർ കൃഷ്ണൻ ചട്ടഞ്ചാൽ, പ്രാദേശിക സമിതി പ്രസിഡന്റ് പി.വി.ചിത്രഭാനു, ചന്ദ്രശേഖരൻ കാരണവർ, ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് രാജൻ പെരിയ, സെക്രട്ടറി നാരായണൻ ചൂരിക്കോട്, ബലരാമൻ നമ്പ്യാർ, ഗോപു തല്ലാണി, കൃഷ്ണൻ കല്ല്യോട്ട്, പി.വി.ഭാസ്കരൻ, മുങ്ങത്ത് ദാമോദരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ഫണ്ട് ശേഖരണ കമ്മിറ്റി ചെയർമാൻ കുഞ്ഞിരാമൻ പെരിയ പ്രഥമ ഫണ്ട് ആഘോഷ കമ്മിറ്റി ചെയർമാന് കൈമാറി. 2000ത്തിൽ പരം ജനങ്ങൾക്ക് ഇരിക്കാനും ഉണ്ണാനുമുള്ള ഇരിപ്പിടം തറവാട്ടിൽ ഒരുക്കിയിരുന്നു.
മാർച്ച് 24നാണ് കൂവം അളക്കുന്നത്. ഏപ്രിൽ നാലു മുതൽ ഏഴു വരെ തെയ്യംകെട്ടുത്സവം നടത്താനുള്ള തീയതികൾ നിശ്ചയിച്ചു.
ഭാരവാഹികൾ :സി.എച്ഛ്.നാരായണൻ (ചെയർമാൻ),കെ.ബാലകൃഷ്ണൻ (വർക്കിംഗ് ചെയർമാൻ),പള്ളം കുഞ്ഞിരാമൻ(ജനറൽ കൺവീനർ),ശ്രീധരൻ പള്ളം (ഖജാ) പി. വി. ചിത്രഭാനു (വർക്കിംഗ് കോർഡിനേറ്റർ)
No comments:
Post a Comment