അഗർത്തല: അധ്യാപകരുടെ നിര്‍ബന്ധത്താല്‍ കാമുകി രാഖികെട്ടുന്നത് ഒഴിവാക്കാന്‍ കാമുകനായ 18കാരന് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടി. അഗര്‍ത്തലയിലെ സ്കൂളിലാണ് സംഭവം.[www.malabarflash.com]
രക്ഷാ ബന്ധന് ദിനത്തിനു പിറ്റേന്ന് ദിലീപ്കുമാര് സാഹയുടെയും പ്രണയിനിയുടെയും രക്ഷാകര്‍ത്താക്കളെ സ്കൂള്‍ അധികൃതര്‍ വിളിച്ചു വരുത്തിയിരുന്നു. ഇരുവരുടെയും പ്രണയബന്ധം അറിഞ്ഞതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചു വരുത്തിയത്. രക്ഷകര്‍ത്താക്കളുമായി ചര്‍ച്ചയ്ക്കിടയില്‍ പെണ്‍കുട്ടിയോട് ദിലീപ്കുമാറിന്റെ കയ്യില്‍ രാഖി കെട്ടാന്‍ അധ്യാപകര്‍ നിബന്ധന വെക്കുകയായിരുന്നു.
ഇരുവരും പ്രണയബന്ധം ഉപേക്ഷിച്ച് സഹോദരീ സഹോദരന്മാരായി തുടരാനാണ് രാഖി കെട്ടണമെന്ന ഉപാധി അധ്യാപകര്‍ മുന്നോട്ടു വെച്ചത്. അധ്യാപകരുടെ ആവശ്യം ഇരുവരും നിരസിച്ചെങ്കിലും സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ദിലീപ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിലീപ് ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്തു

No comments:
Post a Comment