ന്യൂഡൽഹി: ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കമ്മീഷൻ. നിതിൻ ദാബ്ല എന്നയാളുടെ കുടുംബത്തിന് ജയ്പുർ ഗോൾഡണ്‍ ആശുപത്രി 24 ലക്ഷം രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ കോടതിച്ചെലവായും നൽകണമെന്നാണു കമ്മീഷൻ വിധിച്ചത്.[www.malabarflash.com]
മനുഷ്യരെന്ന നിലയിൽ രോഗികളെ സേവിക്കുന്നതിന് ആശുപത്രിയുടെ മനോഭാവത്തിൽ ഒരു മികച്ച മാറ്റം കൊണ്ടുവരാൻ ഈ വിധി സഹായിക്കുമെന്ന് ഉത്തരവ് പ്രഖ്യാപിച്ചുകൊണ്ട് കമ്മീഷൻ കുറിച്ചു.
2011 ഫെബ്രുവരി 9-ന് വടക്ക് പടിഞ്ഞാറൻ ഡൽഹി സ്വദേശിയായ ദാബ്ല വലത് തുടയിലെ പൊള്ളലിനു ചികിത്സ തേടിയാണ് ജയ്പുർ ഗോൾഡണ്‍ ആശുപത്രി ആശുപത്രിയിൽ എത്തിയത്. പരിക്കിന്റെ ഗുരുതരസാഹചര്യം കണക്കിലെടുത്ത് ഈ ദിവസം തന്നെ ദാബ്ലയ്ക്കു ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു. എന്നാൽ രക്തപ്പകർച്ചയിലുണ്ടായ പിഴവിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായി ദാബ്ല മരിക്കുകയായിരുന്നു.
ഇതേതുടർന്ന് പരാതിയുമായി ബന്ധുക്കൾ കമ്മീഷനെ സമീപിച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായപ്പോൾ പോലും ഡോക്ടർമാർ സ്ഥലത്ത് എത്തിയില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ കേസ് പരിഗണിച്ച കമ്മീഷൻ മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി മാനേജ്മെന്റ് നഷ്ടപരിഹാരം നൽകണമെന്നു വിധിക്കുകയായിരുന്നു.

No comments:
Post a Comment