തിരുവനന്തപുരം: അനുവദനീയമായ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ കലർത്തി ടൈംപാസ് ലോലിപോപ്സ് എന്ന പേരിൽ വിൽപ്പന നടത്തിവന്ന ലോലിപോപ് സംസ്ഥാനത്ത് നിരോധിച്ചു. ചെന്നൈയിലെ അലപ്പാക്കത്താണ് ഇത് നിർമിച്ചുവരുന്നത്.[www.malabarflash.com]
ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്ക്യം അറിയിച്ചു.
ഇവയുടെ ഉത്പാദകർക്കെതിരേയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാർക്കെതിരെയും നടപടി എടുക്കുമെന്ന് അറിയിപ്പിൽ പറയുന്നു. കുട്ടികളും രക്ഷകർത്താക്കളും ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരും മധുര പലഹാരങ്ങൾ വിൽക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവിൽ മാത്രമേ ഇത്തരം കൃത്രിമരാസ പദാർഥങ്ങൾ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

No comments:
Post a Comment