കണ്ണൂര്‍: ഭര്‍ത്താവിന്റെ മരുമകനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഭര്‍ത്തൃ സഹോദരി പുത്രനായ 43 കാരനൊപ്പം ഒളിച്ചോടിയ എരമം പേരൂലിലെ പത്മനാഭന്റെ ഭാര്യ സിന്ധു (34) വിനെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടത്.[www.malabarflash.com]
ഈമാസം 27 നാണ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സിന്ധുവും മരുമകനായ കാമുകനും തൃശൂര്‍ ഗുരുവായൂര്‍ സന്ദര്‍ശനം കഴിഞ്ഞ് പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്. തുടര്‍ന്ന് ഇരുവരെയും പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
താന്‍ ആരുടെയും കൂടെ പോകുന്നില്ലെന്നും തനിച്ചാണ് പോകുന്നതെന്നും യുവതി അറിയിച്ചതിനെ തുടര്‍ന്ന് സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു.
ഇതേ സമയം കാമുകനായ മരുമകനെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് കോടതി മുറ്റത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ പോലീസ് എത്തി മരുമകനെ കൂട്ടിക്കൊണ്ടു പോയതോടെ രംഗം ശാന്തമായി. ഭര്‍ത്താവും മരുമകനും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്.


No comments:
Post a Comment