ബോവിക്കാനം: ജോലിക്ക് എത്തുന്നതില്‍ തുടര്‍ച്ചയായി വീഴ്ച്ച വരുത്തി എന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്ത വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.[www.malabarflash.com]
അതേ സമയം വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അംന്വഷണം നടത്തി കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ്കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി എന്നിവർ ആവശ്യപ്പെട്ടു.
ഏററുമാനൂര് സ്വദേശിനി ബിന്ദു(40)വിനെയാണ് വെളളിയാഴ്ച ഉച്ചയോടെ ജില്ലാ കലക്ടര്‍ സസ്പെന്‍ഡു ചെയ്തത്. ഓഫീസര്‍ തോന്നും പോലെ ഓഫീസില്‍ എത്തുന്നതായി ഡിവൈഎഫ്ഐ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ ബിന്ദുവിനോട് വിശദീകരണം ചോദിച്ചിരുന്നു.
വെളളിയാഴ്ച രാവിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസര്‍ സ്ഥലത്തുണ്ടായില്ല ഇതിനെ തുടര്‍ന്ന് കലക്ട്രേറ്റില്‍ വിവരം അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഓഫീസ് രേഖകള്‍ പരിശോധിച്ച ശേഷമാണ് വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി പുറപ്പെടുവിപ്പിച്ചത്.
വൈകുന്നേരം കലക്ടര്‍ തന്നെ സസ്പെന്‍ഡ് ചെയ്തതായുള്ള ഓഡര്‍ ലഭിച്ചപ്പോഴാണ് ഓഫീസില്‍ വെച്ച് കൈ മുറിച്ചത്. സഹപ്രവര്‍ത്തകരാണ് ആസ്പത്രിയില്‍ എത്തിച്ചത്.
സി.പി.എം.പ്രാദേശിക നേതാവിന്റെ അവിഹിത ആവശ്യത്തിന് കൂട്ട് നിൽക്കാത്തതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ.പ്രവർത്തകരെ കൊണ്ട് സമരവും, ഭരണ സ്വാധീനം ഉപയോഗിച്ച് സസ്പെൻഷനും ചെയ്യിപ്പിച്ച് മാനസീകമായി പീഡിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രയാസമാണ് വില്ലേജ് ഓഫീസറെ ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നും, സ്ത്രീയെന്ന പരിഗണനപോലും കാണിക്കാതെ ഭരണത്തിന്റെസ്വാധീനത്തിൽ എന്തുമാവാമെന്ന നിലപാട് ശരിയല്ലെന്നും, സി.പി.എം, ഡി.വൈ.എഫ്. ഐ നേതാക്കളെ പ്രതിചേർത്ത് കേസെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


No comments:
Post a Comment