മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പാൻമസാല നൽകാത്തതിനു ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വെള്ളിയാഴ്ച മഥുരയിലെ സപോഹയിലായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരനായ പർദേസിയാണ് ആക്രമണത്തിനു ഇരയായത്.[www.malabarflash.com]
പർദേസി കടയിൽനിന്നും വാങ്ങിയ പാൻമസാല നൽകാൻ രാജു, രാഹുൽ ഠാക്കൂർ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ പർദേസി ഇതിനു വഴങ്ങിയില്ല. ഇതോടെ രാജുവും രാഹുലും ചേർന്ന് പർദേസിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത് ശതമാനം പൊള്ളലേറ്റ പർദേസി ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

No comments:
Post a Comment