Latest News

തിങ്കളാഴ്‌ച അർധര്രാത്രി മുതൽ മോട്ടോർവാഹന പണിമുടക്ക‌്

തിരുവനന്തപുരം: മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് തൊഴിലാളികളും വാഹന ഉടമകളും സംയുകതമായി നടത്തുന്ന ദേശീയ പണിമുടക്ക‌് തിങ്കളാഴ‌്ച അർധരാത്രി ആരംഭിക്കും.[www.malabarflash.com] 

നാഷണൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക‌് ചൊവ്വാഴ‌്ച അർധരാത്രി വരെ നീളും. കേരളത്തിൽ കെഎസ‌്ആർടിസി ഉൾപ്പെടെയുള്ള മോട്ടോർവാഹനങ്ങൾ നിരത്തിലിറങ്ങില്ല. 

കെഎസ‌്ആർടിസി തൊഴിലാളികളും ദേശീയ പണിമുടക്കിന‌് പിന്തുണ പ്രഖ്യാപിച്ചു. ഇതൊടെ കേരളത്തിലെ മോട്ടോർ വാഹന മേഖല പൂർണമായും സ‌്തംഭിക്കും.

അഞ്ചരകോടിയിലധികം മോട്ടോർ തൊഴിലാളികളും ചെറുകിട തൊഴിൽ ഉടമകളും പണിമുടക്കും. ഓട്ടോറിക്ഷ, ടാക‌്സി, സ്വകാര്യ ബസുകൾ, കോൺട്രാക്ട‌് വാഹനങ്ങൾ, കെഎസ‌്ആർടിസി എന്നവയെല്ലാം പണിമുടക്കിൽ പങ്കാളികളാവും. 

റോഡ് ഗതാഗത മേഖല കുത്തകവൽക്കരിക്കാനും തൊഴിലാളികളെയും ചെറുകിട തൊഴിൽ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ ആവശ്യമുന്നയിച്ചുള്ള ദേശീയ പണിമുടക്ക് രണ്ടാം തവണയാണ്.

പണിമുടക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രചാരണ ജാഥകളളും സംസ്ഥാന തലം മുതൽ പ്രാദേശിക തലം വരെയുള്ള കൺവൻഷനുകളും പൂർത്തിയായി‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.