Latest News

റസൂല്‍ പൂക്കുട്ടിയുടെ ‘ദ സൗണ്ട് സ്റ്റോറി’; ആദ്യപ്രദര്‍ശനം ടൊറന്റോയില്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ചിത്രമാണ് ദ സൗണ്ട് സ്‌റ്റോറി. തൃശൂര്‍ പൂരത്തിന്റെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന സൗണ്ട് എന്‍ജിനിയറുടെ വേഷത്തിലാണ് റസൂല്‍ പൂക്കുട്ടി ചിത്രത്തിലെത്തുന്നത്.[www.malabarflash.com]

ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാനഡയിലെ ടൊറന്റോയില്‍ ആഗസ്റ്റ് 11ന് നടക്കും. ട്വിറ്ററിലൂടെ റസൂല്‍ പൂക്കുട്ടി തന്നെയാണ് പ്രദര്‍ശന വാര്‍ത്ത പുറത്തുവിട്ടത്.

ചിത്രത്തിന്റെ സംവിധായകന്‍ പ്രസാദ് പ്രഭാകര്‍, രാജീവ് പനക്കല്‍, അനിയന്‍ ചിത്രശാല, പെരുവനം കുട്ടന്‍ മാരാര്‍ തൃശൂരിലെയും കേരളത്തിലെയും എല്ലാ ജനങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് പൂക്കുട്ടി നന്ദി അറിയിക്കുകയും ചെയ്തു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

പൂരങ്ങളുടെ പൂരത്തെ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ‘ദി സൗണ്ട് സ്റ്റോറി’ എന്ന സിനിമ. കഴിഞ്ഞ തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.