Latest News

എ.ആർ. നഗർ യു.എ.ഇ കൂട്ടായ്മ ഹെൽപ്‌ഡെസ്‌ക് ആരംഭിച്ചു

അബുദാബി: യു.എ.ഇയിൽ നിലവിൽ വന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അബ്ദുൾറഹിമാൻ നഗർ യു.എ.ഇ കൂട്ടായ്മ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇന്ത്യൻ എംബസി ഇന്റെർപ്രെറ്റർ മി.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.[www.malabarflah.com]

അബുദാബിയിൽ ചേർന്ന കൂട്ടായ്മയുടെ യോഗത്തിൽ പി.എം അസൈനാർ അധ്യക്ഷത വഹിച്ചു. യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച മൂന്നു മാസം നീളുന്ന പൊതുമാപ്പ് പദ്ധതിയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുവാനും ആരെങ്കിലുമുണ്ടെങ്കിൽ ഈ സുവർണാവസരം പ്രയോജനപ്പെടുത്താൻ വേണ്ട സഹായം നൽകുവാനും എല്ലാ പ്രവർത്തകരോടും ആവശ്യപ്പെട്ടു. 

അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകൾ നിയമവിധേയമാക്കി നാട്ടിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തു തന്നെ തുടരാനും അവസരമൊരുക്കുന്നതാണ് പൊതുമാപ്പ് പദ്ധതി.

യോഗത്തിൽ ഉനൈസ് തൊട്ടിയിൽ സ്വഗതവും ബാലകൃഷ്ണൻ പട്ടാളത്തിൽ നന്ദിയും പറഞ്ഞു. കാവുങ്ങൽ നാസർ ഇരുമ്പുചോല,അരീക്കൻ ഹസ്സൻ കക്കാടംപുറം, ബദറുദുജാ മമ്പുറം,അരീക്കൻ അബ്ദുൽ റസാക് കുറ്റൂർ, നാസർ പുകയൂർ,സി.പി.സുബൈർ മമ്പുറം, നൗഫൽ പാലമാടത്തിൽ, മുജീബ് കുളപ്പുറം, സി.എം. ബഷീർ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.