Latest News

സൗഹൃദ ബേവൂരിയിൽ അക്ഷരദീപം പരിപാടിക്ക്‌ തുടക്കം

ഉദുമ: ഉദുമ സ്കൂൾ എൻ എസ്‌ എസ്‌ കുട്ടികളുടെ ആഭിമുഖ്യത്തിൽ സൗഹൃദ ബേവൂരി ഗ്രന്ഥാലയത്തിൽ അക്ഷരദീപം പരിപാടി സഘടിപ്പിച്ചു. നൂറോളം പുസ്തകങ്ങൾ കുട്ടികൾ ഗ്രന്ഥാലയത്തിനു സമ്മാനിച്ചു.[www.malabarflash.com]

പരിപാടിയുടെ ഉദ്‌ഘാടനം  മുൻ എം എൽ എ യും ഗ്രന്ഥാലയം പ്രസിഡന്റുമായ കെ വി കുഞ്ഞിരാമൻ നിർവ്വഹിച്ചു.സെക്രട്ടറി വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി കെ അഹമ്മദ്‌ ഷാഫി,സ്കൂൾ സീനിയർ അസിസ്റ്റന്റ്‌ കെ വി അഷ്രഫ്‌, സി പി അഭിരാം,വിശ്വനാഥ ഒ  ആശംസകൾഅർപ്പിച്ചു. 

ക്ലബ്‌ ‌അംഗങ്ങളും, നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പ്രിൻസിപാൾ പി മുരളീധരൻ നായർ സ്വാഗതവും, പ്രോഗ്രാം ഓഫീസർ എ വി രൂപേഷ്‌ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.