Latest News

അരമങ്ങാനം‐മാങ്ങാട്‌ റോഡ്‌ തകർച്ച; ജനകീയ മാർച്ച്‌ നടത്തി

വിദ്യാനഗർ: പൂർണമായി തകർന്ന ദേളി‐ -അരമങ്ങാനം‐ മാങ്ങാട്‌ റോഡ്‌ നന്നാക്കാത്തതിൽ പ്രതിഷേധിച്ച്‌ സിപിഐ എം ബാര ലോക്കൽ കമ്മിറ്റി ജില്ലാ പഞ്ചായത്തിലേക്ക്‌ ജനകീയ മാർച്ചും ധർണയും നടത്തി.[www.malabarflash.com]

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ ധർണ ഉദ്ഘാടനം ചെയ്തു. പി കുമാരൻ നായർ അധ്യക്ഷനായി. എരിയാ സെക്രട്ടറി കെ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ്ൺ ഇന്ദിര ബാലൻ, പഞ്ചായത്തംഗം വത്സല ശ്രീധരൻ, കെ രത്‌നാകരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം കെ വിജയൻ സ്വാഗതം പറഞ്ഞു. വിദ്യാനഗർ ബിസി റോഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് നൂറു കണക്കനാളുകൾ അണി നിരന്നു.
ദുമ, ചെമ്മനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാങ്ങാട് -അരമങ്ങാനം റോഡാണ് തകർന്ന് കാല്‍ നടയാത്ര പോലും ദുരിതമായിരിക്കുന്നത്. മാങ്ങാട് - അരമങ്ങാനം വഴി ദേളി ജംങ്ഷനിലെത്തുന്ന ഈ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടു വർഷങ്ങളായി. നാലര കിലോമീറ്റർ നീളമുള്ള റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ്. ഇരു പഞ്ചായത്തുകളുടെ നടുവിലൂടെയുള്ള റോഡായതിനാൽ ഇരു പഞ്ചായത്തുകളും റോഡിന്റെ അറ്റകുറ്റപണിക്കുള്ള നടപടികളെന്നുമെടുക്കുന്നില്ല . 

ദേളിയിൽ നിന്ന് സംസ്ഥാന പാതയില്‍ കയറാതെ ഉദുമ, പാലക്കുന്ന് ഭാഗത്തേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പമുള്ള റോഡാണിത്. അതിനാൽ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ ദിവസേന കടന്നുപോകുന്നത്. ജില്ലാപഞ്ചായത്ത് അധികൃതർക്ക്‌ നിരവധി തവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനെതുടർന്നാണ്‌ സിപിഐ എം സമര പരിപാടികളുമായി മുന്നോട്ട്‌ പോകുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.