Latest News

കച്ചവടക്കര്‍ക്കുള്ള ഫാമിലി വെല്‍ഫെയര്‍ സ്‌കീം തുടങ്ങി

ഉദുമ: വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് കച്ചവടക്കര്‍ക്കുള്ള ഫാമിലി വെല്‍ഫെയര്‍ സ്‌കീം തുടങ്ങി. മുന്‍ പ്രസിഡണ്ട് അബ്ബാസ് കല്ലട്രയേയും കുടുംബത്തേയും പദ്ധതിയില്‍ ചേര്‍ത്തു ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ഉദുമ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് എ. വി. ഹരിഹരസുധന്‍ അധ്യക്ഷത വഹിച്ചു.
മരണാന്തര ധനസഹായവും, ചികിത്സാ ധനസഹായവും ഇതോടൊപ്പം വിതരണം ചെയ്തു.
യൂണിറ്റ് ജനറല്‍ സെക്രട്ടറി യൂസഫ് റൊമാന്‍സ്, ജില്ലാ ജനറല്‍ സെക്രട്ടറി
ജോസ് തയ്യില്‍, വനിതാവിീങ് ജില്ലാ പ്രസിഡണ്ട് ഷെര്‍ളി സെബാസ്റ്റ്യന്‍, യൂത്ത് വിംങ് ജില്ലാ പ്രസിഡണ്ട് മണികണ്ഠന്‍, യൂണിറ്റ് ട്രഷറര്‍ പി.കെ. ജയന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.