തിരുവനന്തപുരം: മുൻ സംസ്ഥാന ചീഫ് സെക്രട്ടറി എസ്. പത്മകുമാർ (84) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തിൽ. പനിയും ശ്വാസംമുട്ടലിനേയും തുടർന്നു രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിമലയാണ് ഭാര്യ. മക്കൾ: ഡോ.ആശ, ഡോ.പി.രാജ്കുമാർ (ഇംഗ്ലണ്ട്), പി.വിജയകുമാർ (എൻജിനിയർ). മരുമക്കൾ: ഡോ.ശ്രീകുമാർ, നിത, സുപ്രിയ. മുൻമന്ത്രി എസ്.കൃഷ്ണകുമാർ ഇളയ സഹോദരനാണ്. മറ്റു സഹോദരങ്ങൾ പത്മാമേനോൻ, ഐശ്വര്യാ മേനോൻ.
1991 ഓഗസ്റ്റ് ഒന്നുമുതൽ 1992 ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു പത്മകുമാർ. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ആണ് പത്മകുമാർ ചീഫ് സെക്രട്ടറി പദവി വഹിച്ചത്.

No comments:
Post a Comment