Latest News

സുഹൃത്തുമായി അവിഹിതം, ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു

ന്യൂഡൽഹി: തന്റെ സുഹൃത്തുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ തലയിൽ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com] 

സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി ആദർശ് നഗർ സ്വദേശി സുനിൽ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ കവിതയാണ് കൊല്ലപ്പെട്ടത്.

സംഭവം നടക്കുന്ന സമയത്ത് ദമ്പതികളുടെ നാല് വയസുകാരിയായ കുട്ടി മുത്തശ്ശിയോടൊപ്പം സമീപത്തെ വീട്ടിൽ ഉറങ്ങുകയായിരുന്നു. തന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി പുലർച്ചെ പ്രതി വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും ചെറിയ മുറിവോടെ രക്ഷപ്പെടുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. സുനിലിന്റെയും കവിതയുടെയും വിവാഹം കഴിഞ്ഞിട്ട് 12 വർഷമായിരുന്നു. വീടിന്റെ സമീപം താമസിക്കുന്ന തന്റെ സുഹൃത്തുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ് സുനിൽ കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.