Latest News

അപകട ഭീഷണിയുര്‍ത്തി കളനാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ സുരക്ഷ മതിലിന് താല്‍കാലിക മറ

ഉദുമ: ലോറിയിടിച്ച് തകർന്ന കളനാട് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ സുരക്ഷ മതിലിന്‌ താൽകാലിക മറ. അപകടമുണ്ടായി ഒരുമാസം കഴിഞ്ഞിട്ട്‌ തകർന്ന മതിൽ നന്നാക്കാൻ റെയിൽവേ ശ്രമിച്ചില്ല. ഇതിനെതുടർന്നാണ്‌ കലക്ടറുടെ നിർദേശപ്രകാരം കെഎസ്‌ടിപി വിഭാഗം താൽകാലികമായി തകർന്ന ഭാഗം ഷീറ്റുകൊണ്ട്‌ മറയുണ്ടാക്കിയത്‌.[www.malabarflash.com] 

 ഇപ്പോൾ നിർമിച്ച താൽക്കാലിക ഷീറ്റ്‌ മതിലും അപകട ഭീഷണിയുർത്തുന്നതാണ്‌. ശക്തമായ കാറ്റുവന്നാൽ ഷീറ്റ്‌ പറന്ന്‌ റെയിൽവേ പാളത്തിലേക്ക്‌ വീണ്‌ വൻ അപകടത്തിന്‌ സാധ്യതയുണ്ട്‌.
ആഗസ്‌ത്‌ അഞ്ചിന്‌ പുലർച്ചെയാണ് മഹരാഷ്ട്രയിൽനിന്ന് കൊച്ചി ഭാഗത്തേക്ക് പോകുന്ന ലോറി അമിതവേഗതയിൽ വന്ന് കാഞ്ഞങ്ങാട് കെഎസ്ടിപി പാതയിലെ കളനാട് ഓവർ ബ്രിഡ്ജിന്റെ സുരക്ഷ മതിൽ തകർത്തത്. ലോറി റെയിൽവേ പാളത്തിലേക്ക്‌ വീഴാതെ സുരക്ഷ മതിലിൽ തങ്ങിനിന്നു. അപകടത്തിൽ ഒരു ലോറി കടന്നു പോകാവുന്ന തരത്തിൽ മതിൽ തകർന്നു. 

ആയിരകണക്കിന് വാഹനങ്ങൾ 24 മണിക്കൂറും ചീറിപായുന്ന കെഎസ്ടിപി റോഡിൽ താൽകാലിക സംരക്ഷണ വേലിയെങ്കിലും പണിയാൻ അധികൃതർക്ക് തോന്നിയിട്ടില്ല. അപകടം വരുത്തിയ ലോറി ഉടമസ്ഥരോട് 75000 രൂപ നഷ്ടപരിഹാരം വാങ്ങിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.