കാഞ്ഞങ്ങാട്: ഒന്‍പത് വയസുകാരനായ മകനെയും കൂട്ടി എസ്എസ്എല്‍സി തുല്യതാ പരിക്ഷ എഴുതാനെത്തിയ വീട്ടമ്മയെ കാണാതായതായി പരാതി. കൊളവയലിലെ ബാബുവിന്റെ ഭാര്യ ഉഷാ കുമാരിയെ(40)യാണ് കാണാതായത്.[www.malabarflash.com]
കഴിഞ്ഞ ദിവസം രാവിലെയാണ് ഉഷ കുമാരി മകനെയും കൂട്ടി നഗരത്തിലെ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയത്. എന്നാല്‍ ഏറെ വൈകിയിട്ടും അമ്മയെയും മകനേയും കാണാത്തതിനെ തുടര്‍ന്ന് ബാബുവും വീട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഒടുവിലാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment