Latest News

മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപിയും അനുയായികളും കോണ്‍ഗ്രസില്‍ തിരിച്ചെത്തി

കാഞ്ഞങ്ങാട്: മുന്‍ നഗരസഭാ ചെയര്‍മാന്‍ വി ഗോപിയെയും അനുയായികളെയും കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു. [www.malabarflash.com]

കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടായി അഡ്വ. പി ബാബുരാജിനെ നിയമിച്ചതിനെച്ചൊല്ലിയാണ് വി ഗോപി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞത്.

പിന്നീട് നഗരസഭ തെരഞ്ഞെടുപ്പ് വേളയില്‍ വിമത സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയമാകുകയും കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുകയും ചെയ്തു. 

വി ഗോപിയെ കൂടാതെ മുന്‍ കൗണ്‍സിലര്‍ ടി കുഞ്ഞികൃഷ്ണന്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് വിനോദ് ആവിക്കര, മുന്‍ മണ്ഡലം- ബ്ലോക്ക് ഭാരവാഹികളായ പ്രസാദ് ഭൂതാനും, മുങ്ങത്ത് രവി, വി മോഹനന്‍, ഹൊസ്ദുര്‍ ഗ് ബാങ്ക് ഡയറക്ടര്‍ എച്ച് ബാലന്‍, വി വി ബാലദാസന്‍, രാമകൃഷ്ണന്‍, കെ വി കുഞ്ഞികൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ പുരുഷോത്തമന്‍, ഓട്ടോ റിക്ഷ സഹകരണ സംഘം പ്രസിഡണ്ട് എച്ച് ഭാസ്‌ക്കരന്‍, ടി കെ നാരായണന്‍, സുമതി, യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് മുട്ടില്‍ പ്രകാശന്‍, മനോഹരന്‍ കടപ്പുറം, അനില്‍ നെല്ലിക്കാട്ട് എന്നിവര്‍ക്കെതിരെയുമുള്ള അച്ചടക്ക നടപടികള്‍ പിന്‍വലിച്ചതായി ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍ അറിയിച്ചു.
ഐ ഗ്രൂപ്പിന്റെ കാഞ്ഞങ്ങാട്ടെ പ്രമുഖ വക്താവായിരുന്നു വി ഗോപി. മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടിയും തിരിച്ചെത്തിയതോടെ കാഞ്ഞങ്ങാട്ടെ കോണ്‍ഗ്രസില്‍ ഐ വിഭാഗം ശക്തമായിട്ടുണ്ട്. വാഴുന്നോറൊടിയിലെ വനിതാ സംഘം തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പ്രസിഡണ്ടിന്റെ വിപ്പ് തള്ളി ഐ വിഭാഗം ഭരണം പിടിച്ചിരുന്നു. 

അടുത്തമാസം നടക്കുന്ന കാഞ്ഞങ്ങാട്ടെ പ്രമുഖ ബാങ്ക് തെരഞ്ഞെടുപ്പുകളിലും ഐ വിഭാഗത്തിന്റെ സ്വാധീനം പ്രകടമാകും.
മണ്‍മറഞ്ഞു പോയവരുടെയും ജീവിച്ചിരിക്കുന്നവരുമായ നേതാക്കളുടെ മരണ-ഓര്‍മ്മ ചടങ്ങുകള്‍ മാത്രം നടത്തി പടവും വാര്‍ത്തയും മുടങ്ങാതെ പത്രങ്ങളില്‍ വരുത്തി സായൂജ്യമടയുന്ന നിലവിലുള്ള നേതൃത്വങ്ങള്‍ക്ക് ജനസ്വാധീനമുള്ള നേതാക്കളുടെ പാര്‍ട്ടിയിലേക്കുള്ള മടക്കം തിരിച്ചടിയാകുമെന്നുറപ്പ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.