രാജപുരം: കൂട്ടുകാരോടപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. അട്ടേങ്ങാനം വെള്ളമുണ്ടയിൽ ഏളാടിയിലെ ലീല – പരേതനായ വാസുദേവൻ എന്നിവരുടെ മകൻ ഉണ്ണികൃഷ്ണൻ ( 22) ആണ് മരിച്ചത്
ഞായറാഴ്ച വൈകുന്നേരം കുട്ടുകാരോടൊത്ത് കുളത്തിൽ കുളിക്കുന്നതിടെ പെട്ടെന്ന് ഉണ്ണികൃഷ്ണൻ മുങ്ങി താഴുകയായിരുന്നു . ഉടൻ നാട്ടുകാരും കാഞ്ഞങ്ങാട്ടുനിന്നു അഗ്നി രക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് കുളത്തിന്റെ അടിത്തട്ടിലിൽ നിന്നും കിട്ടിയത്. ഉടൻ തന്നെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു .
No comments:
Post a Comment