ഉദുമ: എം.ബി.ബാലകൃഷ്ണന്‍ അനുസ്മരണത്തോടനുബന്ധിച്ചു ഉദുമ മാങ്ങാട് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. ഇരു പാര്‍ട്ടിയിലും പെട്ട അഞ്ചുപേര്‍ക്ക് പരിക്ക്. ആര്യടുക്കം കോളനിയിലെ മൂന്ന് വീടുകള്‍ക്കു നേരെയും അക്രമം. [www.malabarflash.com]
എം ബി ബാലകൃഷ്ണന്‍ രക്തസാക്ഷി അനുസ്മരണ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ വരുകയായിരുന്ന സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ബീര്‍ കുപ്പി എറഞ്ഞു പരിക്കേല്‍പ്പിച്ചു. മൈലാട്ടി ഞെക്ലിയിലെ രാഘവന്‍ (45), നസീര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് നാലരയോടെ ആര്യയടുക്കത്താണ് സംഭവം. പൊതുയോഗത്തിന് ബൈക്കില്‍ വരുമ്പോള്‍ കോണ്‍ഗ്രസുകാരായ പ്രജീഷ്, വിനോദ്, വിജേഷ് എന്നിവരുടെ നേതൃത്തിലാണ് അക്രമം. ബേക്കല്‍ സിഐ വി കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ പോലീസ് എത്തുമ്പോഴക്കും അക്രമികള്‍ രക്ഷപ്പെട്ടു. രാഘന്റെ തലക്കും നസീറിന് കൈക്കുമാണ് പരിക്ക്.
അക്രമത്തില്‍ സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. രക്തസാക്ഷി പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അക്രമമെന്ന് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്യടുക്കം കോളനിയിലെ രാജേഷ്, ( 20) വിജേഷ് (24) എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രവീന്ദ്രന്‍, പൂമണി, ബാബു എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് അക്രമമുണ്ടായത്. അനുസ്മരണ യോഗത്തിന് മുമ്പ് പത്തോളം ബൈക്കുകളിലും, ഒരു ടവരേ കാറിലും എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ കോളനിയിലെത്തി അക്രമം നടത്തിയെന്നാണ് കോണ്‍ഗ്രസുകാരുടെ പരാതി.
പ്രകോപനം ഉണ്ടാക്കി അക്രമം വ്യാപിപ്പിക്കാനുള്ള സി.പി.എം. നടപടിപടിയാണ് രക്തസാക്ഷി ദിനാചരണത്തിന്റെ മറവില്‍ അരങ്ങേറിയതെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലെമെന്റ് നിയോജക മണ്ഡലം പ്രസിഡന്റ് പറഞ്ഞു. സംഭവത്തില്‍ യൂത്ത് കോണ്‍സ് പ്രതിഷേധിച്ചു.
No comments:
Post a Comment