കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ്സ്റ്റാന്റ് നിര്‍മ്മാണം അനിശ്ചിതമായി നീണ്ടപ്പോള്‍ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പൈങ്കുറ്റിക്ക് സമാപനം കുറിച്ച് മുത്തപ്പന്‍ തെയ്യം കെട്ടിയാടി.[www.malabarflash.com]
ബുധനാഴ്ച ഉച്ചയോടെയാണ് പുതിയ ബസ്സ്റ്റാന്റില്‍ പ്രത്യേകമായി താല്‍ക്കാലിക പള്ളിയറയുണ്ടാക്കി പൈങ്കുറ്റിയും തെയ്യക്കോലവും കെട്ടിയാടിയത്.
കഴിഞ്ഞ 18 വര്‍ഷമായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് ജനകീയസമിതിയുടെ നേതൃത്വത്തില്‍ പൈങ്കുറ്റി നടത്തി വരികയായിരുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയാകുമ്പോള്‍ പൈങ്കുറ്റി അവസാനിപ്പിച്ച് മുത്തപ്പന്‍ തെയ്യം കെട്ടിയാടിക്കുമെന്ന് കമ്മിറ്റി നിശ്ചയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാവുകയും ഡിസംബര്‍ 2ാം വാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനം നടത്തിക്കാന്‍ സംഘാടക സമിതി രൂപികരിക്കുകയും ചെയ്തതോടെയാണ് ബുധനാഴ്ച മുത്തപ്പന്‍ തെയ്യം കെട്ടിയാടിയത്. മുഴുവന്‍ ഭക്തര്‍ക്കും അന്നദാനവും നല്‍കി.
No comments:
Post a Comment