പടന്നക്കാട്: മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് ഉറക്കത്തില്‍ മരണപ്പെട്ടു. പടന്നക്കാട്ടെ ഇടക്കാവില്‍ മുഹമ്മദ് കുഞ്ഞി- പരേതയായ മൈമുന ദമ്പതികളുടെ മകന്‍ എച്ച്എസ്ഇ അന്‍വര്‍ സാദത്ത് (44)ആണ് ബുധനാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.[www.malabarflash.com]
രാവിലെ ഉണരാത്തതുകൊണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഭാര്യ സല്‍മ. മക്കള്‍: ഫിര്‍ദാന്‍, ഷുഹൈബ് (വിദ്യാര്‍ത്ഥികള്‍), നൈമ, നൈല. സഹോദരങ്ങള്‍: അബ്ദുള്‍ മുനീര്‍, അമീര്‍ ഫൈസല്‍, അന്‍വര്‍ ഹാരിസ്, അന്‍വര്‍ സാജിത്ത്, അനീസ്, ജസീറ.
No comments:
Post a Comment