Latest News

യുവാവിനെ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

കുമ്പള: കൊടിയമ്മയിലെ പ്രവാസിയായ യുവാവിനെ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ അഞ്ചു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഇബ്രാഹിം (38), ഭാര്യ ജമീല (28) എന്നിവരെ കാറിൽ സഞ്ചരിക്കവെ ആഗസ്റ്റ് 28നാണ് ഇവർ തടഞ്ഞു നിർത്തി ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് കൊടിയമ്മയിലെ അഹ്മദ് നൗഫൽ (24), അബ്ദുൽ ലത്തീഫ് (24), ജാഫർ സിദ്ദീഖ് (24), മുഹമ്മദ് ജലീൽ (30), അബ്ദുല്ല ഫസൽ (24) എന്നിവരെയാണ് കുമ്പള എസ്‌.ഐ. ടി.വി.അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവരെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് കാറില്‍ മടങ്ങവെ കൊടിയമ്മ പള്ളിക്ക് സമീപം വെച്ച് അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

മൂന്നു വര്‍ഷം മുമ്പ് ഉണ്ടായ ഒരു വാട്‌സ്ആപ്പ് സന്ദേശവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമണത്തിന് കാരണമായി പറയപ്പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.