Latest News

ട്രെ​യി​ൻ പാ​ഞ്ഞു വ​രു​ന്നു, ഞെ​ട്ടി​ത്ത​രി​ച്ച് യാ​ത്ര​ക്കാ​ർ; പാ​ള​ത്തി​ലേക്ക് വീ​ണ പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു

മഥുര: ഉത്തര്‍പ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‍ഫോമിനും പാളത്തിനും ഇടയിലേക്ക് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് പാളത്തിലേക്ക് വീണത്. ഇതിനു പിന്നാലെ ട്രെയിന്‍ കടന്ന് പോകുകയുമായിരുന്നു. എന്നാൽ കുഞ്ഞിന് ഒരു പോറലുപോലും ഏറ്റില്ല.[www.malabarflash.com]

ഞെട്ടിക്കുന്ന ആ കാഴ്ചകണ്ട് യാത്രക്കാർ ഒന്നടങ്കം നിലവിളിച്ചു. ട്രെയിൻ കടന്നു പോയതോടെ ഓടിയെത്തിയ ഒരു യുവാവ് കുഞ്ഞിനെ എടുത്ത് രക്ഷിതാക്കളുടെ കൈകളിലേക്ക് നൽകി. ട്രെയിന്‍ കുഞ്ഞിന് മുകളിലൂടെ പാഞ്ഞ് ഇരമ്പി പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.