പള്ളിക്കര: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും നീലേശ്വരം മര്‍ക്കസു ദ്ദഅവത്തുല്‍ ഇസ്‌ലാമിയ കോളജ് പ്രിന്‍സിപ്പാലുമായ ഇ.കെ മഹമൂദ് മുസ്‌ലിയാരെ അവരോധിക്കാന്‍ പള്ളിക്കര സംയുക്ത ജമാഅത്ത് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.[www.malabarflash.com]
പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി സ്വാഗതവും മാളികയില്‍ അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.
ഖാസി സ്ഥാനാരോഹണ സമ്മേളനത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍: കെ.എം സാലിഹ് (ചെയര്‍), എഞ്ചിനീയര്‍ ബഷീര്‍ (ജന. കണ്‍), മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട് (ട്രഷ), കെ.ഇ.എ. ബക്കര്‍ (കോ- ഓര്‍ഡിനേറ്റര്‍).
No comments:
Post a Comment