തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിനെ മാറ്റാൻ ജനതാദൾ- എസ് ദേശീയ നേതൃത്വം തീരുമാനിച്ചു. പകരം ചിറ്റൂർ എംഎൽ എ കെ. കൃഷ്ണൻകുട്ടി മന്ത്രിയാകും.[www.malabarflash.com]
മന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ നിലനിന്ന തർക്കത്തിൽ തീരുമാനമെടുക്കുന്നതിനായി പാർട്ടി എംഎൽഎമാരെ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ വെളളിയാഴ്ച ബംഗളൂരുവിലേക്കു വിളിപ്പിച്ചിരുന്നു. സി.കെ. നാണുവും കെ. കൃഷ്ണൻ കുട്ടിയും യോഗത്തിനെത്തി. മാത്യു ടി. തോമസ് ചെന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തിലാണു മന്ത്രിയെ മാറ്റുന്ന തീരുമാനമെടുത്തത്. മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ആറുമാസമായി ജനതാദൾ-എസിൽ ആഭ്യന്തര കലാപമായിരുന്നു.
രണ്ടര വർഷം കഴിയുമ്പോൾ മാത്യു ടി.തോമസ് മന്ത്രിസ്ഥാനത്തു നിന്നു മാറണമെന്ന ധാരണയുണ്ടായിരുന്നു എന്നാണു കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം വാദിച്ചിരുന്നത്. എന്നാൽ, മാത്യു ടി. തോമസ് പക്ഷം ഇതു നിഷേധിക്കുന്നു. ഏതായാലും മന്ത്രിയെ മാറ്റാൻ വെളളിയാഴ്ച പാർട്ടി ദേശീയ നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ജനതാദൾ-എസ് സംസ്ഥാന നേതൃത്വം ഇടതുമുന്നണി സംസ്ഥാന കണ്വീനറെ അറിയിച്ചു.
മന്ത്രി മാത്യു ടി. തോമസും പാർട്ടിയും രണ്ടു വഴിക്കാണു നീങ്ങുന്നതെന്ന പരാതി ജനതാദൾ-എസ് സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു. പാർട്ടി പറയുന്ന കാര്യങ്ങൾ മന്ത്രി മുഖവിലയ്ക്കെടുക്കാറില്ലെന്ന ആക്ഷേപമാണ് കെ. കൃഷ്ണൻകുട്ടിക്കും സി.കെ. നാണു എംഎൽഎയ്ക്കും ഉണ്ടായിരുന്നത്. അടുത്തിടെ മന്ത്രിക്കെതിരേ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പരാതിയുമായി രംഗത്തെത്തി. ഇതിനുപിന്നിൽ കെ. കൃഷ്ണൻകുട്ടിയാണെന്നാണു മാത്യു ടി. തോമസിന്റെ പരാതി. പാർട്ടിക്കുള്ളിൽ മാത്യു ടി. തോമസിനു ഭൂരിപക്ഷ പിന്തുണ ഇല്ലായിരുന്നു. ജില്ലാ കമ്മിറ്റികളിൽ ഭൂരിപക്ഷവും കൃഷ്ണൻകുട്ടിയെ പിന്തുണച്ചു.
ചില കമ്മിറ്റികളും സംസ്ഥാന നേതാക്കളും മന്ത്രിക്കെതിരേ ജനതാദൾ-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയ്ക്കു പരാതി നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു ദേവഗൗഡയും ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയും ചർച്ചകൾക്കായി നേതാക്കളെ ബംഗളൂരുവിലേക്കു വിളിപ്പിച്ചത്.
മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റണമെന്നതാണു സംസ്ഥാനത്തെ പാർട്ടിയുടെ പൊതുവികാരമെന്ന് കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ദേവഗൗഡയെ അറിയിച്ചു.
അടുത്തയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം മന്ത്രി മാത്യു ടി. തോമസിനെ മാറ്റി പകരം കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നുള്ള ജനതാദൾ-എസിന്റെ തീരുമാനം അംഗീകരിക്കും.
ചിറ്റൂർ എംഎൽഎ കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള ജനതാദൾ-എസിന്റെ കത്ത് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനു നൽകും.

No comments:
Post a Comment