കാസര്‍കോട്: വര്‍ഗീയ രഹിത ഭാരതം അക്രമ മുക്ത കേരളം എന്ന മുദ്രാവാക്യ ഉയര്‍ത്തിപ്പിടിച്ച് മഞ്ചേശ്വരം മുതല്‍ തിരുവനതപുരം വരെ സംസ്ഥാന യൂത്ത് ലീഗിന്റെ അഭിമുഖ്യത്തില്‍ സയ്യദ് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം എം. എസ്. എഫ് കാസര്‍കോട്: ജില്ലാ കമ്മിറ്റി വിദ്യാനഗര്‍ മുതല്‍ കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്‍ഡ് വരെ കൂട്ടയോട്ടം നടത്തി.[www.malabarflash.com]
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ എം. എസ്. എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിക്ക് പതാക നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. ഡി കബീര്‍, എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണ, ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ആളൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സഫ്രാസ് കടവത്, നവാസ് കുഞ്ചാര്‍, റഫീഖ് വിദ്യാനഗര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment