കണ്ണൂർ: ഒരു മണിക്കൂറോളം പോലീസിനെ മുൾമുനയിലാക്കി കണ്ണൂർ കോടതി പരിസരം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ മുതൽ നേതാക്കളും പ്രവർത്തകരുമടക്കം നിരവധിയാളുകൾ കോടതിക്കു മുന്നിൽ എത്തിയിരുന്നു.[www.malabarflash.com]
ഇതിനിടെ ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി തടിയന്റെവിട നസീറിനെയും ഹാജരാക്കാൻ കൊണ്ടുവന്നതോടെ പോലീസ് മുൾമുനയിലായി. ബിജെപി പ്രവർത്തകർ ശരണം വിളികളും മുദ്രാവാക്യവുമായിട്ടാണ് കെ. സുരേന്ദ്രനെ സ്വീകരിച്ചത്. പ്രവർത്തകർ പുഷ്പവൃഷ്ടിയും നടത്തി.
സുരേന്ദ്രന്റെ ഭാര്യ ഷീബ, മകൾ ഗായത്രി എന്നിവരും കോടതിയിലെത്തിയിരുന്നു. രാവിലെ പത്തേകാലോടെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ്കുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി എന്നിവരെ കോടതിയുടെ ഗേറ്റിൽ പോലീസ് തടഞ്ഞത് നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. തുടർന്ന് നേതാക്കളെ ശാന്തരാക്കി അകത്തു പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ, സിറ്റിയിലെ സ്ഫോടനകേസുമായി ബന്ധപ്പെട്ട് തടിയന്റവിട നസീറിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നു.
ബംഗളൂരു ജയിലിൽ കഴിയുന്ന നസീറിന്റെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കണ്ണൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. സുരേന്ദ്രൻ എത്തുന്നതിന് അല്പം മുമ്പാണ് നസീറുമായി പോലീസ് എത്തിയത്. അധികം വൈകാതെ കെ. സുരേന്ദ്രനും എത്തിയതോടെ കോടതിക്ക് അകത്തും പുറത്തും പോലീസ് സുരക്ഷാവലയം ഒരുക്കി.

No comments:
Post a Comment