Latest News

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

തിരുവനന്തപുരം: ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ക്ലിഫ് ഹൗസിലെത്തിയ മാത്യു ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി.[www.malabarflash.com]
രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ ഡി എസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരമാണ് മാത്യു ടി തോമസിന്റെ രാജി.

മാത്യു ടി തോമസിനു പകരം, പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എം എല്‍ എ കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലെത്തും. മന്ത്രിപദം വെച്ചുമാറുന്നതിന് ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അംഗീകരിച്ചിരുന്നു.

കെ. കൃഷ്ണന്‍കുട്ടി ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്യും. ചൊവ്വാഴ്ച നിയമസഭ തുടങ്ങുന്നതിനാല്‍ മന്ത്രിസ്ഥാനം ഒഴിച്ചിടാനാകില്ല. അതിനാല്‍, മാത്യു ടി. തോമസ് കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ തന്നെയായിരിക്കും കൃഷ്ണന്‍കുട്ടിക്കുമുണ്ടാകുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.