പാണ്ടിക്കാട്: പിതൃസഹോദരൻ പുഴയിൽ എറിഞ്ഞതിനെത്തുടർന്ന് ഒമ്പത് വയസ്സുകാരൻ മുഹമ്മദ് ഷെഹീൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു.[www.malabarflash.com]
പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ തയാറാക്കിയ 500 പേജടങ്ങുന്ന കുറ്റപത്രമാണ് മേലാറ്റൂർ എസ്.ഐ പി.കെ. അജിത് പെരിന്തൽമണ്ണ കോടതിയിൽ സമർപ്പിച്ചത്.
ആഗസ്റ്റ് 13നാണ് എടയാറ്റൂർ സ്വദേശികളായ മങ്കരതൊടി അബ്ദുൽസലീം-ഹസീന ദമ്പതികളുടെ മകനായ ഷെഹീനെ, പിതൃസഹോദരൻ മുഹമ്മദ് കടലുണ്ടിപുഴയിൽ എറിഞ്ഞത്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമായിരുന്നു കാരണം. 40ഓളം ശാസ്ത്രീയ പരിശോധനരേഖകളും 15 സി.സി.ടി.വി ദൃശ്യങ്ങളുടെ രേഖകളും 25 റവന്യൂ രേഖകളുമാണ് കുറ്റപത്രത്തിൽ സമർപ്പിച്ചത്.

No comments:
Post a Comment