Latest News

പുണ്യ റബീഇനെ വരവേറ്റ് കാസര്‍കോട് നഗരത്തില്‍ മീലാദ് വിളംബര റാലി

കാസര്‍കോട് : പ്രവാചക ജന്മ മാസത്തിന് വരവേല്‍പ് നല്‍കി കാസര്‍കോട് നഗരത്തില്‍ മുഹിമ്മാത്ത് ആഭിമുഖ്യത്തില്‍ അത്യുജ്ജ്വല മീലാദ് റാലി നടന്നു. ആയിരത്തിലേറെ മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളും നൂറ് കണക്കിനു പ്രവര്‍ത്തകരും അണി നിരന്ന റാലിയില്‍ ദഫ്, സ്‌കൗട്ട് സംഘങ്ങളുടെ ആകര്‍ഷണീയമായ ഡിസ്‌പ്ലേ കൗതുകമുണര്‍ത്തി.[www.malabarflash.com]

 കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സ്വലാത്തും ബൈത്തും മദ്ഹ് ഗീതങ്ങളുമായി നീങ്ങിയ റാലി നഗരത്തില്‍ തൂവള്ള സാഗരം തീര്‍ത്തു

വിളംബര റാലിക്ക് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഇബ്രാഹീം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൗഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹാജി അമീറലി ചൂരി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൊയ്തു സഅദി ചേരൂര്‍, സയ്യിദ് അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് അബ്ദുല്‍ കരീം ഹാദി മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സി എന്‍ ജഅ്ഫര്‍, സ്വാദിഖ് ആവളം, യൂസുഫ് ഹാജി രിഫാഇ നഗര്‍, സി എച്ച് പട്‌ള, മദനി അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വ നല്‍കി

മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രകീര്‍ത്തന സദസ്സിന് വെള്ളിയാഴ്ച തുടക്കമാവും. കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ എം. അന്തുഞ്ഞി മൊഗര്‍ പതാക ഉയര്‍ത്തും. മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12 വരെ വിപുലമായ രീതിയില്‍ സ്ഥാപനത്തില്‍ നടന്നുവരുന്ന പ്രകീര്‍ത്തന സദസ്സ് പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്മാര്‍ സംബന്ധിക്കും.

മുഹിമ്മാത്ത് ക്യാമ്പസില്‍ നടക്കുന്ന സദസ്സില്‍ എല്ലാവര്‍ഷവും ആയിരങ്ങളാണ് സംബന്ധിക്കുന്നത്. 30 ദിവസം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ് മുഹിമ്മാത്തില്‍ നടക്കുക.

2005 മുതല്‍ ആരംഭിച്ച പ്രകീര്‍ത്തന പരിപാടിക്ക് വന്‍ സ്വീകരണമാണ് വിശ്വാസികള്‍ നല്‍കുന്നത്. പരിപാടിയുടെ പ്രചരണ ഭാഗമായി ആഴ്ചകള്‍ നീണ്ടുനിന്ന നന്‍ശീത്തും തര്‍ഗീബും നാട്ടുകാരില്‍ പുതിയ സന്ദേശം നല്‍കാന്‍ കാരണമായി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.